1. ചെമ്പരത്തിയുടെ ഇലയും പൂവും മൊട്ടും എണ്ണയിലിട്ടു കാച്ചി തലയില്‍ തേക്കാം. ചെമ്പരത്തി മുടി വളരാനും നര തടയാനും നല്ലതാണ്.
2. കറിവേപ്പിലയിട്ട് മൂപ്പിച്ച വെളിച്ചെണ്ണ മുടി വളരാനും നര തടയാനും നല്ലതാണ്.
3. തുളസിയില വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ജീരകം, കുരുമുളക്, ചുവന്നുള്ളി, എന്നിവ ചേര്‍ത്ത് കാച്ചിയ എണ്ണ മുടി സമൃദമായി വളരാനും തലവേദന മാറാനും സഹായിക്കും.
4. മൈലാഞ്ചിഇലനീര്‍ ചേര്‍ത്ത എണ്ണ മുടി വളരാനും നര തടയാനും സഹായിക്കും.
5. ഒരുപിടി കറിവേപ്പില അരച്ച് ഒരു തേങ്ങ ചുരണ്ടി പിഴിഞ്ഞ പാലും ചേര്‍ത്ത് ഒരു കിലോ വെളിച്ചെണ്ണയില്‍ കാച്ചി ഊറ്റി എടുക്കുക. അതില്‍ അല്പം പച്ച കര്‍പ്പൂരം പൊടിച്ചിട്ട് സൂക്ഷിക്കുക. ഈ എണ്ണ മുടി വളരാന്‍ ഉത്തമമാണ് .


1 comments:
Please tell me the solution for controlling the fallness of hair
Post a Comment